പ്രതിമാസം 15 കിലോ ലിറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്ന ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്കുള്ള ആനുകൂല്യം പുതുക്കുന്നതിനും പുതുതായി ആനുകൂല്യം ലഭിക്കുന്നതിനും അക്ഷയ വഴി അപേക്ഷിക്കാം. ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 31.01.2025 ആയിരിക്കും. പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു. വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.